Football Tournament 2018

ലോകകപ്പ് ഫുട്ബോളിന്റെ ആഘോഷവേളയില്‍ സര്‍ഗയുടെ നേതൃത്വത്തില്‍ കേരളആരോഗ്യ സര്‍വകലാശാലയില്‍ സൗഹൃദ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുകയുണ്ടായി.യൂണിവേഴ്സിറ്റിയിലെ ഉദ്യോഗസ്ഥര്‍ രണ്ടു ചേരികളിലായി ബ്രസീല്‍, അര്‍ജന്റീന എന്നീ ടീമുകളുടെ ജേഴ്സികള്‍അണിഞ്ഞുകൊണ്ടാണ് കളത്തിലിറങ്ങിയത്. ടൂര്‍ണമെന്റില്‍ ഇരു ടീമുകളും മികച്ച മത്സരം തന്നെ കാഴ്ചവച്ചു. പ്രൊ വൈസ് ചാന്‍സിലര്‍ ഡോ.ശ്രീഎ. നളിനാക്ഷന്‍ ഉദ്ഘാടനം ചെയ്ത പ്രസ്തുത ടൂര്‍ണമെന്റില്‍ രജിസ്ട്രാര്‍ ഡോ.ശ്രീമതിഎം.കെ.മംഗളം, കണ്‍ ട്രോളര്‍ ഓഫ് എക്സാമിനേഷന്‍ ഡോ.ശ്രീ.പി.കെ സുധീര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. അവരുടെ സജീവ സാന്നിധ്യം കളിക്കാര്‍ക്കും കാണികള്‍ക്കും ഒരേപോലെ ആവേശം ജനിപ്പിച്ചു.

 

 

© 2018 Kerala University Of Health Sciences. All rights reserved | Developed by IT Section, KUHS.