ലോകപരിസ്ഥിതിദിനം
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള ആരോഗ്യസർവകലാശാലയുടെ സെനറ്റ്ഹാളിൽ യോഗം ചേരുകയുണ്ടായി. പ്രൊവൈസ്ചാൻസിലർ യോഗത്തിനു അധ്യക്ഷത വഹിച്ചു. നമ്മുടെ പരിസ്ഥിതിക്ക്വിഘാതംവരുത്തുന്ന പ്ലാസ്റ്റിക്മാലിന്യങ്ങളെ നിയന്ത്രിക്കുന്നതിനു സർവകലാശാലയിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കാനെടുത്ത തീരുമാനം അദ്ദേഹം പങ്കുവച്ചു.നിത്യജീവിതത്തില്‍ പ്ലാസ്റ്റിക് ഉപയോഗം ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളെമാറ്റി നിര്‍ത്തിയാല്‍ ഏതെല്ലാം രീതിയിൽ അതിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരാം എന്നതിന്തന്റെ ജീവിതാനുഭവങ്ങളുടെ ഉള്‍ക്കാഴ്ചയുടെ വെളിച്ചത്തില്‍നിന്നുകൊണ്ടാണ്രജിസ്ട്രാർസംസാരിച്ചത്. അത്തരംരീതികൾ ഓരോരുത്തർക്കും പിന്തുടരാവുന്നതാണ്എന്നചിന്തയും എല്ലാവരിലേക്കു മെത്തിക്കാൻ രജിസ്ട്രാറുടെസംഭാഷണത്തിന്സാധിച്ചു. തുടര്‍ന്ന് സംസാരിച്ച സര്‍വ്വകലാശാല എഞ്ചിനിയര്‍, നമ്മുടെസ്ഥാപനത്തെ ഏതെല്ലാം രീതിയില്‍ പ്ലാസ്റ്റിക്‌വിമുക്തമാക്കി മാറ്റാന്‍ കഴിയുമെന്നും, ആ ലക്‌ഷ്യം കൈവരിക്കാന്‍ ഓരോ വ്യക്തിയും എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വിവരിച്ചു. സര്ഗ്ഗയുടെ പ്രതിനിധിയായി സംസാരിച്ച ശ്രീ മന്ഷാദും സമാനമായ ചിന്താഗതികള്‍ പ്രകടിപ്പിച്ചു. തുടര്‍ന്നു സര്ഗ്ഗയുടെ നേതൃത്വത്തില്‍ എല്ലാവരും ചേര്‍ന്ന് സര്‍വകലാശാല അങ്കണത്തില്‍തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു.