ഡോക്ടർ ഓഫ് സയൻസ് അവാർഡിന്‍റെ പൊൻതിളക്കത്തിൽ ആരോഗ്യ ശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ

കേരള  സർവ്വകലാശാല ചരിത്രത്തിലാദ്യമായി വൈദ്യശാസ്ത്ര രംഗത്തെ പ്രാഗത്ഭ്യത്തിന് ഡോക്ടർ ഓഫ് സയൻസ് ബിരുദത്തിന് അര്‍ഹനായ ഡോ. എം .കെ.സി.  നായരെ  കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല സ്കൂൾസ് ആൻഡ് സെന്‍റേഴ്‌സിലെ   അദ്ധ്യാപകരും റിസർച്ച് സ്കോളേഴ്‌സും സംയുക്തമായി ആദരിച്ചു. ഇന്ത്യയിൽ തന്നെ രണ്ടോ മൂന്നോ പേർക്കുമാത്രമാണ്   ഡോക്ടർ ഓഫ് സയൻസ് ബിരുദം ലഭിച്ചിട്ടുള്ളത്. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലാ വൈസ് ചാൻസിലറായ ഡോ. എം .കെ.സി. നായരുടെ ആരോഗ്യരംഗത്തെ നിരീക്ഷണ പരീക്ഷണങ്ങൾക്കു ലഭിച്ച ലൈഫ് ടൈം അചീവ്മെന്റ്   പുരസ്‌കാരമാണ് ഡോക്ടർ ഓഫ് സയൻസ് ബിരുദം.

 

     ഭാരക്കുറവുള്ള നവജാത ശിശുക്കളെ കുറിച്ചു നടത്തിയ ഗവേഷണ പഠനങ്ങൾക്കാണ് ഡോ. എം .കെ.സി.നായരെ ഡി. എസ്സ്.സി ബിരുദത്തിനു  അർഹനാക്കിയത്. ജനിക്കുമ്പോൾ ഭാരക്കുറവുള്ള കുട്ടികൾക്ക് ബൗദ്ധിക നിലവാരത്തിൽ മറ്റുള്ളവരെ അപേക്ഷിച്ച് പ്രശ്നങ്ങളുണ്ടാകുമെന്ന് കണ്ടെത്തിയ ഡോക്ടർ എം കെ സി നായർ ഇതെങ്ങനെ മാറ്റിയെടുക്കാം എന്നായി പിന്നത്തെ അന്വേഷണം. ഇരുപത്തിയെട്ടുവർഷക്കാലം നീണ്ടുനിന്ന പരീക്ഷണ ഗവേഷണങ്ങളിലൂടെ കുട്ടികളിലെ ജനനസമയത്തെ തൂക്കം, ഒരു വയസ്സിലെ തൂക്കം,പതിനാറാം വയസ്സിലെ ഉയരം, തൂക്കം, രക്‌തസമ്മർദ്ദം എന്നിവ അറിഞ്ഞാൽ ഭാവിയിൽ എന്തൊക്കെ രോഗങ്ങളുണ്ടാകുമെന്നു അറിയാമെന്ന നിഗമനത്തിലേക്കെത്തിച്ചേർന്നു. വൈദ്യശാസ്ത്ര മേഖലക്ക് വൻ മുതൽക്കൂട്ടായേക്കാവുന്ന ഡോ.എം.കെ.സി നായരുടെ ഗവേഷണ പ്രബന്ധം ഇന്ത്യക്കു വെളിയിലുള്ള മൂന്നു വിദഗ്ധ  ശാസ്ത്രാഞ്ജർ സസൂക്ഷമം വിലയിരുത്തി മൂല്യനിർണ്ണയം നടത്തിയാണ്  കേരള   സർവ്വകലാശാല ഡോക്ടർ ഓഫ് സയൻസ് ബിരുദം നൽകിയത്.

    ആരോഗ്യ സർവ്വകലാശാല സ്കൂൾസ് ആൻഡ് സെന്‍റേഴ്‌സ് അദ്ദേഹത്തിനൊരുക്കിയ അനുമോദന യോഗത്തിൽ പ്രൊ.വൈസ്.ചാൻസലർ. ഡോ.എ.നളിനാക്ഷൻ, രജിസ്ട്രാർ  ഡോ. എം.കെ.മംഗളം, ഫിനാൻസ് ഓഫീസർ  ശ്രി.   കെ.പി.രാജേഷ്,      അക്കാദമിക് ഡീൻ.  ഡോ. വി.വി.ഉണ്ണികൃഷ്‌ണൻ,റിസർച്ച്ഡീൻ.ഡോ.എ.ഹരികുമാരൻനായർ, വിദ്യാർത്ഥി വിഭാഗം  ഡീൻ.ഡോ.എ.കെ.മനോജ്‌കുമാർ ഡോ.  ഷബീർ എസ്.ഇക്‌ബാൽ, ഡോ.അനുശങ്കർ എന്നിവർ പ്രസംഗിച്ചു.തന്‍റെ അനുഭവ സമ്പത്തുകൾ  അയവിറക്കികൊണ്ട് ഭാവി അദ്ധ്യാപകർക്ക് പ്രചോദനാത്മകമായി        മറുപടി  പ്രസംഗം നടത്തിയ ഡോ.എം.കെ.സി. നായർ ആരോഗ്യ മേഖലയിലെ   അവിസ്മരണീയരായ ഡോ.എം.എസ്സ്.വല്യത്താൻഡോ.എം.കൃഷ്ണൻ നായർ,ഡോ.സി.ആർ.സോമൻ എന്നിവർ തന്‍റെ മാർഗ്ഗ  ദർശികളാണെന്നു   എടുത്തു പറഞ്ഞു.

 

 

 

 

© 2018 Kerala University Of Health Sciences. All rights reserved | Developed by IT Section, KUHS.