Image Gallery
Warning: A non-numeric value encountered in /var/www/html/kuhs_new/components/com_portfoliogallery/helpers/helper.php on line 113
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് തൃശൂർ ജൂൺ 5 പരിസ്ഥിതി ദിനത്തിന്ടെ ഭാഗമായി, ജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ "സർഗ്ഗ"യുടെ ആഭിമുഖ്യത്തിൽ ക്യാമ്പസ്സിൽ വൃക്ഷതൈകൾ നട്ടുകൊണ്ട് ആഘോഷിച്ചു. സർവകലാശാല റെജിസ്ട്രാർ ഡോ. ഗോപകുമാർ എസ് ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ: മോഹനൻ കുന്നുമ്മൽ വൃക്ഷതൈ നട്ട് ഉത്‌ഘാടനം നിർവഹിക്കുകയും, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് പ്ലാസ്റ്റിക് രഹിത ക്യാമ്പസ് ആയി പ്രഖ്യാപിക്കുകയും ചെയ്തു. സർവകലാശാല റെജിസ്ട്രാർ ഡോ. ഗോപകുമാർ എസ്, പരീക്ഷ കൺട്രോളർ ഡോ: അനിൽ കുമാർ എസ്, ഡീൻ അക്കാഡമിക് ഡോ: ബിനോജ്, ഡീൻ റിസർച്ച് ഡോ: ഷാജി, വിദ്യാർത്ഥി കാര്യ ഡീൻ ഡോ: ആശിഷ് രാജശേഖരൻ,ഫിനാൻസ് ഓഫീസർ ശ്രീ. സുധീർ, സ്റ്റാറ്റ്യൂട്ടറി ഓഫീസർമാർ, യൂണിവേഴ്സിറ്റി ജീവനക്കാർ എന്നിവർ ക്യാമ്പസ്സിന്ടെ വിവിധ ഭാഗങ്ങളിൽ വൃക്ഷതൈകൾ നട്ടു. വിദ്യാർത്ഥി കാര്യ ഡീൻ ഡോ: ആശിഷ് രാജശേഖരൻ പരിസ്ഥിതി ദിന സന്ദേശം നൽകി.
2025 -26 വർഷത്തെ സ്പോർട്സ് കലണ്ടർ ആരാധ്യനായ കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല വൈസ് ചാൻസലർ ഡോ: മോഹനൻ കുന്നുമ്മൽ സർ പ്രകാശനം ചെയ്യുന്നു. സർവ്വകലാശാല രജിസ്ട്രാർ പ്രൊഫ (ഡോ:) ഗോപകുമാർ എസ്, പരീക്ഷ കൺട്രോളർ പ്രൊഫ (ഡോ:) അനിൽകുമാർ എസ്, ഡീൻ അക്കാദമിക് ഡോ: ബിനോജ്, വിദ്യാർത്ഥികാര്യ ഡീൻ ഡോ: ആശിഷ് രാജശേഖരൻ എന്നിവരും സന്നിഹിതരായിരുന്നു.
ജനുവരി 10,11,12 തീയതികളിൽ Chandrashekharan Nair Stadium,Thiruvanathapuram നടക്കുന്ന കേരള ആരോഗ്യ സർവകലാശാല അത്ലെറ്റിക്സ് മീറ്റ് ലോഗോ പ്രകാശനം വൈസ് ചാൻസലർ Dr.Mohanan Kunnumel നിർവഹിച്ചു. കേരള അരോഗ്യ സർവകലാശാല സ്റ്റുഡന്റ് സ്പോർട്സ് സെക്രട്ടറി Vinay Thomas Abraham, കേരള അരോഗ്യ സർവകലാശാല സ്റ്റുഡന്റ് യൂണിയൻ ചെയർപേഴ്സൺ Kanishka, കേരള അരോഗ്യ സർവകലാശാല അത്ലെറ്റിക്സ് മീറ്റ് കൺവീനർ Dr.Najeeb, തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കല് കോളേജ് Physical എഡ്യൂക്കേഷൻ മേധാവി Dr.Rosenicks, തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ചെയർപേഴ്സൺ Harigovindh ചടങ്ങിൽ പങ്കെടുത്തു.